ചൊവ്വാഴ്ച, ഓഗസ്റ്റ് 16, 2011
ചിങ്ങം പിറന്നു
ചിങ്ങമേ തൊങ്ങലും ചാര്‍ത്തി നീ വന്നു
ചിത്തതിലാമോദവായ്ത്താരി കേട്ടു
ചന്തത്തില്‍ പ്രകൃതിയുടുത്തൊരുങ്ങി
തുമ്പികള്‍ പാറിപ്പറന്നിങ്ങു പോന്നു
തുമ്പകള്‍ പൂചൂടി ചിരിയോടെ നിന്നു
പൂവിളികളെങ്ങുമേ പൊങ്ങിപ്പരന്നു
ഉണ്ണികള്‍ ആവേശപ്പൂക്കളം തീര്‍ത്തു
വയലേല 'തങ്കക്കുടം' പോല്‍ ചമഞ്ഞു
തിരുവാതിരത്താളം മങ്കമാര്‍ ഏറ്റു
മാനമോ പതിവില്‍ തെളിഞ്ഞേ വിളങ്ങി
വരവായി മാവേലി മന്നന്‍ ഈ നാട്ടില്‍
വര്‍ഷത്തിലൊന്നുതന്‍ പ്രജകളെക്കാണാന്‍
ഉത്സവമുല്ലാസഘോഷങ്ങള് അറിയാന്‍
എതിരേല്പിനാരവം ദിക്കുകള്‍ ഭേദിച്ച്
പറ്റുമോ മനമേ ഇതില്‍ നിന്നൊഴിയുവാന്‍
അത്തം പിറക്കുവാനിത്തിരി നേരം
തിരുവോണനാളിതാ ഇങ്ങെത്തിയല്ലോ
നാക്കില നിരത്തുവിന്‍ നിരയായ് നിലത്ത്
നല്ലൊരു സാദ്യയിന്നാസ്വദിച്ചീടുവിന്
നല്ലൊരു നാളെയെ സ്വപ്നവും കണ്ടിടാം
ചിങ്ങമേ ചങ്ങാതീ നീ വരുമ്പോള്‍
ഐശ്വര്യം തിടമ്പെടുത്തിങ്ങു പോരും ...............
പൊന്നിന്‍ ചിങ്ങം ........... മലയാളികളുടെ ആണ്ട് പിറവി ............ സമ്പല്‍സമൃദ്ധമായ, സമാധാനപൂര്‍ണമായ പുതുവര്‍ഷം മലയാളമക്കള്‍ക്ക് നേരുന്നു ..........
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)