Powered By Blogger

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

വംശനാശം


ഞാനും നീയും അവനും അവളും
അലവലാതിയുമെല്ലാം പെറ്റു പെരുകുന്നു
കുറുക്കനും കോഴിയും പട്ടിയും പൂച്ചയും
കഴുകനുമെല്ലാം വംശം നിലനിര്‍ത്തിപ്പോരുന്നു

"യുറേക്കാ യുറേക്കാ"-
വാര്‍ത്താ ചാനലില്‍
പുരാവസ്തുഗവേഷകരുടെ ആഹ്ലാദാരവം
"വല്ല നിധിയുമാവും" -മനസ്സ് മടുപ്പോടെ മന്ത്രിച്ചു ,
നിത്യവും കേള്‍ക്കുന്നത് കൊണ്ടാവും .....

" നൂറ്റാണ്ടുകള്‍ മുന്‍പ്
വംശനാശം വന്നു പോയ
ഒരു ജീവി വര്‍ഗത്തിന്റെ ഫോസിലുകള്‍
കണ്ടെത്തിയിരിക്കുന്നു- പേര് 'നമ്മള്‍ '
ഒരുമയെന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന
ഇവ ഭാരതത്തില്‍ , പ്രത്യേകിച്ച് കേരളത്തിലെ
നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി
കാണപ്പെട്ടിരുന്നു ........."

ഉള്ളിന്റെയുള്ളില്‍ ദീര്‍ഘ കാലമായി
മുഴങ്ങിക്കൊണ്ടിരിക്കുന്ന ചോദ്യത്തിന്
ഏതായാലും ഉത്തരമായി .........
"നമ്മള്‍ എന്ന ജീവി എവിടെ ?"
എന്നാലും ,
ഒരുമയുടെ ശവപ്പറമ്പില്‍
'എരുമകള്‍ ' മേഞ്ഞു നടക്കുമ്പോള്‍
വല്ലാത്തൊരു മനം പിരട്ടല്‍




2 അഭിപ്രായങ്ങൾ:

ഈ പോസ്റ്റ്‌ വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി