വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011
പ്രവാസി
പ്രവാസി താന്‍ യഥാര്‍ത്ഥ പ്രയാസി
പ്രയാസമാണ് വര്‍ണനമീ പ്രവാസം
പ്രാവീണ്യം നേടിയതെല്ലാം പ്രയോഗിച്ച്
പ്രയാണം സുഖമമാക്കാനുള്ള പ്രയാസം
പ്രാകിപ്പോകുന്ന മണലാരണ്യച്ചൂടിനോട്
പ്രതികരിക്കാതെ വേല ചെയ്യും പ്രയാസം
പ്രഥമപ്രധാനം വിശപ്പിനെ പ്രതിരോധം
പ്രതിദിനം വിയര്‍പ്പിന്‍ പ്രദാനപ്രയാസം
പ്രഫുല്ലത നാണ്യ വിളയാലെന്നത് പ്രചുരപ്രചാരം
പ്രവാസി ചലിക്കും നാണ്യവിള ,അതിനായ് പ്രയാസം
പ്രതിനന്ദിയായ് ജന്മഭൂമിയ്ക്ക് സമ്പാദ്യ പ്രവാഹം
പ്രവാസി ദേശസ്നേഹത്തിന്‍ പ്രതിരൂപം
പ്രേയസിയെ ഒരു പ്രാവശ്യം കൂടി
പ്രേമപൂര്‍വ്വം കാണുവാനുള്ള പ്രയാസം
പ്രായ പ്രയാസമേറും മാതാപിതാക്കള്‍ തന്‍
പ്രയാസ മനസിന് താങ്ങാകുവാനുള്ള പ്രയാസം
പ്രിയമക്കളെ പ്രയാസരഹിത ഭാവിയിലേയ്ക്ക്
പ്രവേശിപ്പിക്കുവാനീ വന്‍ പ്രയാസം
പ്രാണനാം നാടിനെ വല്ല പ്രകാരവും
പ്രാപിക്കുവാന്‍ കൊതിയ്ക്കും പ്രയാസം
പ്രായാധിക്യ കാലം പ്രശ്നങ്ങളില്ലാതെ
പ്രാമാണ്യത്തോടെ ജീവിക്കാനുള്ള പ്രയാസം
പ്രചോദനം പ്രവാസി പ്രവര്‍ത്തനം
പ്രശോഭിത നാടിനായുള്ള പ്രയാസം
പ്രയാസമില്ല,പറയുന്നു നിങ്ങളനായാസം
പ്രതിഫലമായ് ലഭിക്കുകില്‍ പുതിയ പ്രഭാതം
പ്രവാസീ ,ഈ പ്രയാസം പ്രകീര്‍ത്തിതം
പ്രദാനം ചെയ്യട്ടെ ജീവല്‍ പ്രസാദം
പ്രയത്നപൂര്‍ണ പ്രവാസം പരത്തട്ടെ പാതയില്‍
പ്രയാസമില്ലാത്ത പ്രകാശം , മമ പ്രാര്‍ത്ഥന
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി