ഞായറാഴ്‌ച, ജൂൺ 26, 2011
ഓര്‍മ്മകള്‍ പെയ്യുന്നു
കവിത
വെള്ളയുടുപ്പിട്ട മുകില്‍ -
ക്കുഞ്ഞുങ്ങളെ നിങ്ങള്‍
കാര്‍നിറമിന്നൊന്നുടുത്തു
കാണാനെനിക്കെന്തൊരാശ,
വേനലറുതിയ്ക്ക് നിങ്ങള്‍
വരുമെന്ന് കേട്ട്
കാത്തിരുന്നു ഞാന്‍ ;
കുളിരിന്‍റെ മുത്തിനായ്
കൊതിച്ചിടുമെന്‍റെ
കൈക്കുടന്നയിലൊന്നു
വന്നു ചേരുമെന്നാകില്‍
നിധി പോലെ കാത്തിടാമേ
തളിരിതള്‍ മലരെല്ലാം
നിങ്ങളെനിക്കേകി ;
എന്നകവും പുറവുമി -
ന്നൊത്തു കുളിര്‍ത്തു
അകലെയേഴു നിറമഴകായ്
നിറഞ്ഞു നിന്നതല്ലേ ,
കൌതുകത്തോടെ ഞാന്‍
നോക്കി നില്‍ക്കുന്നിത്ര-
ചേലെവിടെ നിന്നാരു
തന്നെന്ന് പറയൂ
നൂലിഴ കോര്‍ത്തുകെട്ടി
നിങ്ങളിട്ടോരൂഞ്ഞാലേറി,
കയ്യെത്താക്കൊമ്പില്‍
നീലമച്ചില്‍ തൊടാന്‍
കഴിയുമോ ചെറു സംശയം ;
തുള്ളിത്തുള്ളി വരും
നിങ്ങളെന്നെ കൈകൊട്ടി -
വിളിച്ചരികിലേക്ക്
അന്തിച്ചു വിടരുമെന്‍
മിഴികളിലിടയ്ക്കിടെ
മൂടുപടമണിയിച്ചു തന്നു
ചേര്‍ന്ന് പാടും പാട്ടിലേതോ
കേട്ടുമറന്നൊരീണമലിഞ്ഞ പോലെ
കണ്ടു നില്‍ക്കാനാവില്ലെനിക്ക്
മേളപ്പെരുക്കമറിയേണമടുത്തു നിന്ന്
നിങ്ങള്‍ തലോടുമ്പോ -
ളാനന്ദഹര്‍ഷമുള്ളില്‍
പതഞ്ഞുയര്‍ന്നീടുമിന്ന്
നിങ്ങള്‍ വരുമ്പോളില-
ച്ചാര്‍ത്തിനുത്സവഘോഷമറിയാ-
മവയുടെ കുലുങ്ങിച്ചിരിയില്‍
പടക്കം പൊട്ടുന്ന പോലിടയ്ക്ക്
കേള്‍ക്കും ശബ്ദമതെന്തെന്നു
ചിന്തിച്ചു ചോദിച്ചു
ഞാനെന്‍റെ മുത്തച്ഛനോട്
ഉത്തരം കിട്ടിയതിങ്ങനെ -
"അങ്ങ് മുകളില്‍
തട്ടിന്‍ പുറത്താരോ
നാളീകേരമൊത്തിരി
പെറുക്കിക്കൂട്ടുന്നതാണെന്‍റെ
പൊന്നു മകനേ "
തീര്‍ന്നില്ല പിഞ്ചു-
മനസ്സിന്‍റെ സംശയം :
" അങ്ങനെയെങ്കിലീ
വെട്ടമെവിടെ നിന്ന് ?"
ഉടനെത്തി മറുപടിയിവ്വിധം -
"ഇരുളറയ്ക്കുള്ളില്‍
പന്തം തെളിച്ചു കാണും
തട്ടിനിടയിലൂടതിന്‍ വെളിച്ചം
മിന്നലൊളിയായ്
എത്തിടുന്നതത്രേ !"
പന്തമോ കുന്തമോ
എനിക്കറിയാത്തതാലൊന്നും
പറയാതെ നിന്നു
കുറി മുണ്ടുടുത്തിട്ട് മുറ്റത്തിറങ്ങി
നിങ്ങളെ സ്വീകരിയ്ക്കാ-
നെനിയ്ക്കിഷ്ടമായിരുന്നു ;
തല നനയരുതെന്നമ്മയോതി
നനയുന്നതെത്ര രസമെന്നു ഞാനും
ഇന്നും പലപ്പോഴും
ഉള്ളിലായ് കേള്‍ക്കാം
മഴയില്‍ നനഞ്ഞ് ,
ചെളിയില്‍ കുളിച്ച് ,
കളിച്ചു തിമിര്‍ക്കുമൊരു
പിഞ്ചു ബാലന്‍റെ ആഹ്ലാദാരവം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റ് വായിച്ചവര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കും നന്ദി